Connect with us

Kerala

ആല്‍മരക്കൊമ്പ് പൊട്ടിവീണ് ദുരന്തം; തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കി

Published

|

Last Updated

തൃശ്ശൂര്‍ | തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പിനിടക്ക് ആല്‍മരക്കൊമ്പ് പൊട്ടിവീണ് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. ദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് വെടിക്കെട്ട് ആഘോഷമാക്കേണ്ടതില്ലെന്ന് ഇരുവിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു.

അപകടം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുളള ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അതിനാല്‍ വെടിക്കെട്ട് നിര്‍വീര്യമാക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കുക എന്ന നിലപാടാണ് ഇരുവിഭാഗവും സ്വീകരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവമ്പാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ കത്തിച്ച്നിര്‍വീര്യമാക്കി.

പകല്‍പ്പൂരം ചടങ്ങ് മാത്രമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ്നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്.

Latest