Kerala
തൃശൂർ പൂരത്തിനിടെ ആൽമരം പൊട്ടിവീണു രണ്ട് മരണം
തൃശ്ശൂർ | തൃശൂർ പൂരം നടക്കുന്നതിനിടെ ദുരന്തം. ആൽമരം പൊട്ടിവീണു രണ്ട് ദേവസ്വം അംഗങ്ങൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി അംഗവും ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനുമായ രമേഷ് (56), പൂരം എക്സിബിഷൻ കമ്മിറ്റി അസി.സെക്രട്ടറി പനിയത്ത് രാധാകൃഷ്ണ മേനോൻ(56) എന്നിവരാണ് മരിച്ചത്.
രാത്രി 12.20 തോടെയാണ് അപകടം. തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെ ബ്രഹ്മസ്വം മഠത്തിന് സമീപത്ത് ആൽമരത്തിന്റെ ശിഖിരം പൊട്ടി വീഴുകയായിരുന്നു . പഞ്ചവാദ്യസംഘത്തിന് മേലേക്കാണ് മരം വീണത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കാനാരിക്കുന്ന മറ്റ് ചടങ്ങുകൾ നടത്തിയേക്കില്ല. വെടിക്കെട്ട് നടത്തുന്നതിൽ നിന്ന് തിരുവമ്പാടി പിന്മാറി. വെടിക്കോപ്പുകളിൽ മരുന്ന് നിറച്ചതിനാൽ അവ പൊട്ടിച്ചു തീർക്കും.







