Connect with us

Gulf

രിസാല സ്റ്റഡി സർക്കിൾ തർതീൽ ഖുർആൻ പാരായണ പ്രഭാഷണ മത്സര പരിപാടി സംഘടിപ്പിക്കുന്നു

Published

|

Last Updated

റിയാദ് | ഖുർആനിൻറെ മാസമായ റമസാനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ ഖുർആൻ പാരായണ, പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. ഖുർആൻ പാരായണം, പ്രഭാഷണം, പ്രശ്നോത്തരി, മാഗസിൻ തുടങ്ങിയ മത്സര പരിപാടികൾ മാർച്ച് 18 മുതൽ മേയ് ഏഴ് വരെ വരെ യൂണിറ്റ്, സെക്ടർ, സെൻട്രൽ, നാഷനൽ, ജി സി സി എന്നീ ഘടകങ്ങളിലായി നടന്നു വരുന്നു.

കിഡ്സ്, ജൂനിയർ, സെക്കൻഡറി, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. പ്രവാസികളായ ഇന്ത്യക്കാർക്ക് തങ്ങളുടെ മികവ് കാഴ്ച വെക്കാൻ അവസരമൊരുക്കുന്ന പരിപാടിയിൽ 33 വയസ്സ് വരെ പ്രായക്കാർക്ക് പങ്കെടുക്കാം. യൂണിറ്റ്, സെക്ടർ ഘടകങ്ങളിൽ മത്സരം പൂർത്തിയാക്കി ഒന്നാം സ്ഥാനം ലഭിച്ചവരുടെ  റിയാദ് സെൻട്രൽ തല മത്സരം വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ ഓൺലൈൻ ആയി നടക്കും.

സെൻട്രൽ തല മത്സര വിജയികൾ ഏപ്രിൽ 30 ന് സൗദി നാഷണൽ മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് മെയ് 7 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും മികവ് തെളിയിച്ച മത്സരാർത്ഥികൾ മാറ്റുരയ്ക്കും.