Connect with us

Kerala

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തം; മോദിക്ക് കത്തയച്ച് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന് ആവശ്യമായ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുകയെന്നത് പ്രായോഗികമല്ല. കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണിതെന്നും ചെന്നിത്തല പറഞ്ഞു.

കൊവിഡ് കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യം മറക്കരുത്. നിലവില്‍ ആദ്യഘട്ടം വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്സിന്‍ ലഭിക്കാത്ത സാഹചര്യമാണ്. ഇവരെല്ലാംതന്നെ മുതിര്‍ന്ന പൗരന്മാരാണെന്നത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.