Connect with us

National

ഹരിയാനയില്‍ ആശുപത്രിയില്‍ സൂക്ഷിച്ച 1710 ഡോസ് കൊവിഡ് വാക്‌സിന്‍ മോഷണം പോയി

Published

|

Last Updated

ചണ്ഡീഗഡ് | രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം നിലനില്‍ക്കവെ ഹരിയാനയില്‍ 1710 ഡോസ് വാക്‌സിന്‍ ആശുപത്രിയില്‍നിന്നും മോഷണം പോയി. 1270 ഡോസ് കൊവിഷീല്‍ഡ് , 440 ഡോസ് കൊവാക്‌സിനുമാണ് മോഷണം പോയത്. ജിന്ദിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്‌സിനാണ് മോഷണം പോയത്. ആശുപത്രിയിലെ സ്റ്റോര്‍ റൂം തുറന്ന്, ഡീപ്പ് ഫ്രീസറില്‍ നിന്നാണ് ഇവ കവര്‍ന്നത്.

മറ്റ് ചില വാക്‌സിനുകളും സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും നഷ്ടമായിട്ടില്ല. ഇതിനൊപ്പം തന്നെ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ ലാപ്‌ടോപ്പ്, 50,000 രൂപ എന്നിവ സ്റ്റോര്‍ റൂമിലുണ്ടായിരുന്നു ഇവയും കള്ളന്‍ എടുത്തില്ല.

---- facebook comment plugin here -----

Latest