Connect with us

Kerala

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയയാള്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട് | കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ യുവാവ് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി ചീരംവേലില്‍ അനീഷ് (32) ആണ് പിടിയിലായത്. അസ്മാബി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനീഷ്.

2017ലാണ് സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ പഴയ റെയില്‍വേ കെട്ടിടത്തില്‍ ജീര്‍ണിച്ച നിലയിലാണ് അസ്മാബിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അസ്മാബിയെ കൊലപ്പെടുത്തിയതാണെന്ന് മനസ്സിലാക്കിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയ അനീഷ് ഒളിവില്‍ പോവുകയായിരുന്നു.

എറണാകുളം ജില്ലയിലെ ഏലൂര്‍ ഫാക്ടിന് അടുത്തുള്ള ഹോട്ടലില്‍ പാചകക്കാരനായി അനീഷ് ജോലി ചെയ്യുന്നുണ്ടെന്നുള്ള രഹസ്യ വിവരം അടിസ്ഥാനമാക്കിയുള്ള തിരച്ചിലിലാണ് പ്രതിയെ വീണ്ടും പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest