Connect with us

Kerala

കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സി ബി ഐ കേസെടുത്തു

Published

|

Last Updated

കൊച്ചി | കള്ളക്കടത്തിന് കൂട്ടുനിന്ന സൂപ്രണ്ട് അടക്കമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് സിബിഐ. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കള്ളക്കടത്തിന് കൂട്ടുനിന്നതിന്  നാല് കസ്റ്റംസ് സൂപ്രണ്ടുമാര്‍ അടക്കം 14 പേര്‍ക്കെതിരെയാണ് കേസ്. ബാക്കിയുള്ളവര്‍ ഇന്‍സ്‌പെക്ടര്‍മാരാണ്.

കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി വേണം. ഈ അപേക്ഷ സി ബി ഐ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി.

രണ്ട് മാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. സാധനങ്ങളും ലക്ഷക്കണക്കിന് രൂപയും സിബിഐ പിടിച്ചെടുത്തിരുന്നു.

Latest