Connect with us

International

കറുത്ത വംശജനെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ പോലീസുകാരൻ കുറ്റക്കാരൻ

Published

|

Last Updated

കൊല്ലപ്പെട്ട ജോർജ് ഫ്ളോയ്ഡ്, ഡെറക് ചോവിൻ, ഫ്ളോയിഡിനെ കൊല്ലുന്ന ദൃശ്യം

മിനിയാപോളിസ് | അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്ളോയിഡിനെ കാൽമുട്ട് കൊണ്ട് കഴുത്തിലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസുകാരനായ പ്രതി കുറ്റക്കാരൻ. വെള്ളക്കാരനായ ഉദ്യോഗസ്ഥൻ ഡെറക് ചോവിനാണ് കൊലയുമായി ബന്ധപ്പെട്ട മൂന്ന് വകുപ്പുകളിൽ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്‌. ലോകത്തെയാകെ ഞെട്ടിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു അന്ന് ഡെറക് ചൗവിൻ അഞ്ചുമിനിറ്റോളം കഴുത്തിൽ കാലുകൊണ്ട് ഞെരിച്ചത്. ‘‘നിങ്ങളുടെ കാൽമുട്ടുകൾ എന്റെ കഴുത്തിലാണ്… എനിക്ക് ശ്വാസം മുട്ടുന്നു’’- മരിക്കുന്നതിന് മുമ്പ് ജീവനുവേണ്ടി പിടഞ്ഞ നേരത്ത് കണ്ണീരോടെയുള്ള ഫ്ളോയിഡിന്റെ യാചന കഴിഞ്ഞ ഒരു വർഷമായി ലോകത്താകമാനം പ്രതിഷേധാഗ്നി തീർത്തതായിരുന്നു.

വിധികേൾക്കാൻ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ് 25നാണ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest