Kerala
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു നിലവില്‍ വന്നു

കോഴിക്കോട് | കൊവിഡ് രണ്ടാംതരംഗത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന പുരോഗമിക്കുകയാണ്. പലര്‍ക്കും ഇന്ന് ഇളവുകള്‍ അനുവദിച്ചെങ്കിലും നാളെ മുതല്‍ പിഴയടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് പോലീസ് വ്യക്തമാക്കി. ഒമ്പതു മണിക്ക് മുന്‍പായി വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴരക്കു ശേഷം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല . എന്നാല്‍ ഒമ്പത് വരെ പാഴ്‌സല്‍ നല്‍കാം. ചരക്ക്-പൊതുഗതാഗതത്തെയും ബാധിക്കാത്ത വിധത്തിലാണ് കര്‍ഫ്യൂ നിയന്ത്രണം നടപ്പാക്കുക.
സംസ്ഥാനത്ത് ഇന്ന് 19577 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെയുളളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണിത്.