Kerala
കാറിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു

പന്തളം | കാറിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുടശനാട് തണ്ടാനുവിള ശ്രീകൃഷ്ണാലയത്തില്‍ വിഷ്ണുനാഥിന്റെ മകന്‍ അനന്തുവാണ്(23) മരിച്ചത്. കഴിഞ്ഞ രാത്രി 11.30 ഓടെ മെഡിക്കല്‍ മിഷന്‍ ജങ്ഷനിലായിരുന്നു അപകടം.
പന്തളം നൂറനാട് റോഡിലൂടെയെത്തി എം സി റോഡിലേക്ക് കയറുമ്പോള്‍ അടൂരില്‍ നിന്ന് പന്തളം റൂട്ടില്‍ വന്ന കാറിടിച്ചാണ് അപകടം. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടിപ്പര്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: ബിന്ദു. അശ്വതിയാണ് സഹോദരി.
---- facebook comment plugin here -----