Connect with us

Covid19

ഐ സി എസ് ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി; ഐ എസ്‌ സി പന്ത്രണ്ടാം തരം പരീക്ഷാ തീയതി ജൂണിൽ പ്രഖ്യാപിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഐ സി എസ് ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. രാജ്യത്തെ കൊവിഡ് സ്ഥിതി കണക്കിലെടുത്താണിത്. നേരത്തേ സി ബി എസ് ഇയും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. അതേസമയം  ഐ എസ്‌ സി പന്ത്രണ്ടാം തരം പരീക്ഷകളുടെ പുതിയ തീയതി ജൂണിൽ പ്രഖ്യാപിക്കും.

സി ഐ എസ് സി ഇ അഫിലിയേഷന്‍ ഉളള സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസിലേക്കുളള പ്രവേശന നടപടികള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്. പതിനൊന്നാം ക്ലാസുകാര്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്രയും വേഗത്തില്‍ ആരംഭിക്കുന്നതിനായി സമയക്രമം തയ്യാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിന്‍സിപ്പല്‍മാര്‍ക്കയച്ച സര്‍ക്കുലറില്‍ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് വ്യക്തമാക്കി. സി ബി എസ് ഇയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

Latest