Connect with us

International

ചൊവ്വാ ഗ്രഹത്തില്‍ ഹെലികോപ്ടര്‍ പറത്തി നാസ

Published

|

Last Updated

വാഷിംഗ്ടണ്‍ | ചൊവ്വാ ഗ്രഹത്തില്‍ ചെറു ഹെലികോപ്ടര്‍ വിജയകരമായി പറത്തി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. മറ്റ് ഗ്രഹങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഹെലികോപ്ടര്‍ പറത്തുന്നത്. ചൊവ്വയിലേക്ക് നാസ അയച്ച ഉപഗ്രഹം വഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്‍ജിന്യൂറ്റി എന്ന ഹെലികോപ്ടറിലെ ഡാറ്റ ഈ ഉപഗ്രഹം ഭൂമിയിലേക്ക് അയച്ചിരുന്നു. വരുംദിവസങ്ങള്‍ കൂടുതല്‍ സാഹസികമായ ഇത്തരം പറത്തലുകള്‍ ഉണ്ടാകുമെന്ന് നാസ അറിയിച്ചു. ചൊവ്വാ ഗ്രഹ പര്യവേക്ഷണത്തിന് നാസ അയച്ച പെഴ്‌സിവറന്‍സ് റോവറിലാണ് ഇപ്പോള്‍ പറത്തിയ ചെറു കോപ്ടറുണ്ടായിരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പെഴ്‌സിവറന്‍സ് റോവര്‍ ചൊവ്വാ ഗ്രഹത്തിലെത്തിയത്. തുടര്‍ന്ന് നിരവധി തവണ ഹെലികോപ്ടര്‍ പറത്താന്‍ ശ്രമിച്ചെങ്കിലും അനുകൂല കാലാവസ്ഥയല്ലാത്തതിനാല്‍ പിന്മാറുകയായിരുന്നു. കൂടുതല്‍ ഉയരത്തിലും ദൂരവും കോപ്ടര്‍ പറത്താനുള്ള ശ്രമങ്ങള്‍ അടുത്ത ദിവസങ്ങളിലുണ്ടാകും.

---- facebook comment plugin here -----

Latest