Connect with us

Education

ഒരു വർഷ സ്റ്റുഡന്റ് വിസയിൽ ദുബൈ മഅ്ദിൻ സെന്ററിൽ പഠിക്കാൻ അവസരം

Published

|

Last Updated

ദുബെെ | കോവിഡ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ രം​ഗത്തുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ കോഴ്സുകളുമായി മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ഡേസെർട്ട് സൈഡ് ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ട്. ദുബൈ ​അം​ഗീകാരമുള്ള വിവിധ കോഴ്സുകൾ ഓൺലൈനായും ഓഫ് ലൈനായും പഠിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

വെബ് മാനേജ്‌മെന്റ്, ലാംഗേജ് ഡെവെലപ്‌മെന്റ്, ടീച്ചേഴ്‌സ് ട്രൈനിംഗ്, ചൈൽഡ് കെയർ അസോസിയേറ്റ് ട്രൈനിംഗ്, ബിഹേവിയറൽ സയൻസ് തുടങ്ങി മേഘലയിലെ കോഴ്‌സുകളിലേക്കാണ് ഇപ്പോൾ അഡ്മിഷൻ ക്ഷണിച്ചിരിക്കുന്നത്. പതിനെട്ട് വയസ്സ് കഴിഞ്ഞ ആർക്കും മറ്റു യോ​ഗ്യതകൾ പരി​ഗണിക്കാതെ ചേരാവുന്നതാണെന്ന് മാനേജിം​ഗ് ഡയറക്ടറും കാലിക്കറ്റ് സർവ്വകലാശാല മുൻ വി.സിയുമായ ഡോ. ഇഖ്ബാൽ ഹസ്നൈൻ അറിയിച്ചു. ഭാഷാ പഠനത്തിന് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഓൺലൈൻ ബാച്ചുമുണ്ട്.

ലോകത്തിന്റെ ഏതു ഭാ​ഗത്തു നിന്നുള്ളവർക്കും പ്രവേശനം നേടാനാവുന്നതിനാൽ ​ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ലക്ഷ്യമിടുന്നവർക്ക് കൂടുതൽ സഹായകമാണ് കോഴ്സുകൾ. ഇവിടെ ചേരുന്നവർക്ക് എമിറേറ്റ്സ് ഐ.ഡി ഉൾപ്പെടെ ഒരു വർഷത്തെ റസിഡൻസ് വിസ ലഭിക്കും. ഈ പാക്കേജിൽ പാർട് ടൈം ജോലി ചെയ്യാനുള്ള അവസരവുമുള്ളതിനാൽ തൊഴിലന്വേഷകർക്ക് ഏറെ സഹായകമാണ്.

ഇന്റർനെറ്റ് സിറ്റിക്കടുത്ത് ദുബായ് നോളേജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ദുബൈ ഗവർണ്മെന്റ് നേളേജ് ആൻഡ് ഹ്യൂമൻ ഡവലപ്‌മെന്റ് അതോറിറ്റിയുടെ (ദുബായ് ഗവ: വിദ്യാഭ്യാസ വകുപ്പ്) അംഗീകരത്തോടെയാണ് പ്രവർത്തിക്കുന്നത്. വിവിധ കോഴ്‌സുകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് കെ.എച്.ഡി.എ അം​ഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ യു. എ. ഇ തൊഴിൽ മേഘലയിൽ മുൻഗണന ലഭിക്കുമെന്നും ഡോ. ഹസ്നൈൻ പറഞ്ഞു.

വിവരങ്ങൾക്ക് ബന്ധപ്പെടുക. 0569242432 (യു.എ.ഇ). 9020696133 (ഇന്ത്യ). വെബ്‌സൈറ്റ് : www.dstidubai.com/contact

Latest