Connect with us

Covid19

ഓക്‌സിജന്‍ ക്ഷാമം നികത്താന്‍ രാജ്യത്തുടനീളം ഓക്‌സിജന്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വിരുദ്ധ പോരാട്ടത്തിന് രാജ്യത്തിന് കരുത്തേകാന്‍ ഓക്‌സിജന്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ. ഇതിനായി പ്രത്യേകം ഹരിത ഇടനാഴികള്‍ സൃഷ്ടിക്കുമെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. രോഗികള്‍ക്ക് കൂട്ടത്തോടെയും വേഗത്തിലും ഓക്‌സിജന്‍ ലഭിക്കാനാണിത്.

ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍ എം ഒ), ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എന്നിവയാണ് ഇത്തരം ട്രെയിനുകളില്‍ കൊണ്ടുപോകുക. റെയില്‍വേ സൗകര്യം ഉപയോഗപ്പെടുത്തി ഓക്‌സിജന്‍ ടാങ്കറുകള്‍ ലഭ്യമാക്കണമെന്ന് മധ്യപ്രദേശും മഹാരാഷ്ട്രയും അഭ്യര്‍ഥിച്ചിരുന്നു.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ഓക്‌സിജന്‍ എത്തിക്കുന്നതിന് പുറമെ ട്രെയിനുകളില്‍ നിരവധി ഐസൊലേഷന്‍ ബെഡുകളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആവശ്യം അനുസരിച്ച് മൂന്ന് ലക്ഷത്തിലേറെ ഐസൊലേഷന്‍ ബെഡുകള്‍ തയ്യാറാക്കാമെന്ന് റെയില്‍വേ അറിയിച്ചു.

Latest