Connect with us

National

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടര ലക്ഷം കവിഞ്ഞു; 1501 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഇതാദ്യമായി രണ്ടരലക്ഷം കടന്നു. 261501 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1501ഓളം പേര്‍ക്ക് ഇന്നലെ മാത്രം ജീവഹാനി സംഭവിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150  ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളുണ്ട് രാജ്യത്ത്

രണ്ടാം തരംഗത്തില്‍ കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന ഇന്ത്യന്‍ വകഭേദം നിരവധി സാംപിളുകളില്‍ കണ്ടെത്തിയെന്നാണ് വിവരം.

അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആദ്യം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നിന്നും രാജ്യം ഏറെ മാറി കഴിഞ്ഞു. അതേ സമയം പ്രാദേശികമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വാക്‌സിന്‍ സൗകര്യം ഇല്ലായിരുന്നു. വെന്റിലേറ്റര്‍ സൗകര്യങ്ങളും പരിമിതമായിരുന്നു എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം മാറിയെന്നും ഷാ ചൂണ്ടിക്കാട്ടുന്നു. ജനിതക വ്യതിയാനമാണ് കൊവിഡ് കേസുകള്‍ കൂടാന്‍ കാരണമെന്നും, അതിനെ നേരിടാനുള്ള വഴികള്‍ ഗവേഷകര്‍ വൈകാതെ കണ്ടെത്തുമെന്നും അമിത് ഷാ പറഞ്ഞു

Latest