Connect with us

Kerala

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നായയെ ബൈക്കിൽ കെട്ടിവലിച്ചു

Published

|

Last Updated

നിലമ്പൂർ | എടക്കര വെസ്റ്റ് പെരുംങ്കുളത്ത് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. തന്റെ വളർത്തു നായയെ മൂന്ന് കിലോമീറ്ററോളം സ്കൂട്ടറിൽ കെട്ടിവലിച്ചാണ് വീട്ടുകാരന്റെ ക്രൂരത. നാട്ടുകാർ പിന്തുടർന്ന് വിലക്കിയിട്ടും ക്രൂരത തുടരുകയായിരുന്നു. ഇയാളെ തടയാൻ ശ്രമിച്ചവർക്കെതിരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്.

സ്കൂട്ടറിന് പിറകിൽ വളർത്തു നായയെ കയറിൽ കെട്ടിവലിച്ച് ഓടിക്കുന്ന ദൃശ്യം എടക്കര സ്വദേശി ഉമ്മറാണ് പകർത്തിയത്. ഇത് ചോദ്യം ചെയ്ത ഉമ്മറിനെ ഇയാൾ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ജനങ്ങൾ തടിച്ചു കൂടിയപ്പോൾ ഇയാൾ തടിതപ്പി. സംഭവത്തിൽ പോലീസ്  അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest