Connect with us

National

കുംഭമേള കഴിഞ്ഞ് മടങ്ങുന്നവര്‍ കൊവിഡ് പ്രസാദമായി വിതരണം ചെയ്യും: മുംബൈ മേയര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ പ്രസാദമായി കൊവിഡിനെ അവരവരുടെ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമെന്ന് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍. കുംഭമേള കഴിഞ്ഞ് മടങ്ങുന്നവരെ അതത് സംസ്ഥാനങ്ങളില്‍ അവരുടെ സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കണമെന്നും ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറഷന്‍ മേയറായ കിഷോരി പറഞ്ഞു.

മുംബൈയില്‍ മടങ്ങി എത്തുന്നവരെ ക്വാറന്റീനിലാക്കാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ട്. അതുപോലെ മറ്റു സംസ്ഥാനങ്ങളും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഭയപ്പെട്ട് നില്‍ക്കുമ്പോള്‍ ഒരു സുരക്ഷാ മാനദണ്ഢങ്ങളും പാലിക്കാതെ ലക്ഷക്കണക്കിന് പേര്‍ കുംഭമേളയില്‍ പങ്കെടുക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് മുംബൈ മേയറുടെ പ്രസ്താവന.

---- facebook comment plugin here -----

Latest