Connect with us

Kerala

ചാരക്കേസില്‍ കെ കരുണാകരനെ ബലിയാടാക്കുകകയായിരുന്നു: കെ വി തോമസ് എം പി

Published

|

Last Updated

കൊച്ചി | ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കുകയായിരുന്നുവെന്ന ആരോപണവുമായി മുന്‍ എം പി. കെ വി തോമസ്. കരുണാകരനെ കുടുക്കാന്‍ പലരും ശ്രമിച്ചു. അദ്ദേഹത്തിന് നീതി ലഭിച്ചില്ല. എന്നാല്‍, സത്യം ഒരിക്കല്‍ പുറത്ത് വരും. രമണ്‍ ശ്രീവാസ്തവയെ കരുണാകരന്‍ സസ്‌പെന്‍ഡ് ചെയ്തത് വേദനയോടെയാണെന്നും കെ വി തോമസ് പറഞ്ഞു.

ചാരക്കേസ് കെട്ടിച്ചമച്ചതില്‍ പങ്കുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്ന് ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഐ എസ് ആര്‍ ഒയുടെ കരാര്‍ തികച്ചും നിയമവിധേയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Latest