Connect with us

Covid19

കൊവിഡ് തരംഗം: രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണ്ം ഇരട്ടിയായാണ് വര്‍ധിച്ചത്. ഇന്ന് പ്രതിദിന കേസുകളുടെ എണ്ണം ആദ്യമായി രണ്ട് ലക്ഷം കടക്കുകയും ചെയ്തു.

കൊവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നുണ്ട്. രാത്രി കര്‍ഫ്യൂ, പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കല്‍, മതപരാമായ ചടങ്ങുകള്‍ക്ക് ഒത്തുകൂടല്‍ തുടങ്ങിയ നിയന്ത്രണങ്ങളാണ് വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ചുവരുന്നത്. പ്രാദേശിക ലോക്ഡൗണുകളുമുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചത് പോലെ ഒരു രാജ്യവ്യാപക ലോക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പ്രാദേശിക തലത്തില്‍ നിയന്ത്രിണങ്ങള്‍ ശക്താകും.

Latest