Connect with us

Business

വിശുദ്ധ റമസാനില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി ലുലു ഗ്രൂപ്പ്

Published

|

Last Updated

ദമാം | വിശുദ്ധ റമസാനില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി ലുലു ഗ്രൂപ്പ്. സഊദി ഫുഡ് ബാങ്കുമായി സഹകരിച്ച് റമസാന്‍ ഇഫ്താര്‍ കിറ്റുകള്‍, ഉപഭോക്താക്കള്‍ക്ക് പ്രീ പാക്ക് ഷോപ്പിംഗ് കിറ്റുകള്‍, ഇഫ്താര്‍ -സുഹൂര്‍ കാര്‍ഡുകള്‍, നോമ്പ് തുറ വിഭവങ്ങള്‍ തുടങ്ങിയ റീട്ടെയില്‍ പ്രമോഷനുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

റമസാന്‍ മാസത്തില്‍ അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ റമസാന്‍ കിറ്റ് പദ്ധതി നടപ്പിലാക്കുന്നത്. റമസാനിലെ ഷോപ്പിംഗ് വളരെ വേഗത്തിലാകുന്നതിന്റെ ഭാഗമായി അവശ്യ സാധനങ്ങളടങ്ങിയ പ്രീ പാക്കിങ് ചെയ്ത കിറ്റുകള്‍ 99 റിയാലിനാണ് ലുലു പുറത്തിറക്കിയത്.

സഊദി ഫുഡ് ബാങ്കുമായി സഹകരിച്ച് തയ്യാറാക്കുന്ന ഇഫ്താര്‍ ബോക്‌സുകള്‍ ചാരിറ്റി സംഘങ്ങള്‍ക്കും പാവപെട്ടവര്‍ക്കും വിതരണം ചെയ്യും. പദ്ധതിയുടെ കരാര്‍ സഊദി ഫുഡ് ബാങ്ക് റിയാദ് റീജ്യണല്‍ മാനേജര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹുസൈമിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ ബഷര്‍ അല്‍ ബിഷ്റും ഒപ്പുവെച്ചു.

സഊദിയിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് നേരിട്ടോ ഓണ്‍ലൈനായോ പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലുലു ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലിലൂടെ വൈവിധ്യമാര്‍ന്ന ഓഫറുകളാണ് ഈ വര്ഷം ഒരുക്കിയിരിക്കുന്നതെന്ന് ലുലു സഊദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.

സഊദി ഫുഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ലുലു റമദാന്‍ കിറ്റ് പദ്ധതിയില്‍ ഒപ്പ് വെച്ച് സഊദി ഫുഡ് ബാങ്ക് റിയാദ് റീജനല്‍ മാനേജര്‍ അബ്ദുറഹ്മാന്‍ അല്‍ ഹുസൈമിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ ബഷര്‍ അല്‍ ബിഷ്റും

Latest