Connect with us

Gulf

മസ്ജിദുൽ ഹറമിൽ ഒരു ദിവസം പുകയിക്കുന്നത് അറുപത് കിലോ ഊദ്

Published

|

Last Updated

മക്ക | മക്കയിലെ വിശുദ്ധ ഹറം പള്ളിയും കഅബാലയവും സുഗന്ധ പൂരിതമാക്കുന്നതിന് പ്രതിദിനം അറുപത് കിലോ ഊദ്  ഉപയോഗിച്ച് വരുന്നതായി ഹറം കാര്യ മന്ത്രാലയം.  ഹറമും പരിസരവും സുഗന്ധ പൂരിതമാക്കുകയെന്ന ലക്ഷ്യത്തോടെ 2018 ജൂണിലാണ് പദ്ധതി തുടങ്ങിയത്.

എല്ലാ ദിവസവും പത്ത് തവണയാണ് ഊദ് പുകയിക്കുന്നത്. ഹജറുൽ അസ് വദ്, റുക്നുൽ യമാനി, മുൽതസം, കഅബയുടെ വാതിൽ എന്നിവിടങ്ങളിൽ പ്രത്യേക സുഗന്ധമാണ് പുരട്ടുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.

കൂടാതെ  വിശുദ്ധ റമസാൻ മാസം, ഹജ്ജ് ദിനങ്ങൾ, വെള്ളിയാഴ്ചകൾ തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ ഊദ് പതിവായി ഉപയോഗിച്ച് വരുന്നതായും മന്ത്രാലയം പറഞ്ഞു.

Latest