Kannur
മന്‍സൂര്‍ വധക്കേസ്: രണ്ട് പ്രതികള്‍ കൂടി പിടിയില്‍

കണ്ണൂര്‍ | പാനൂരിലെ സുന്നിപ്രവർത്തകനായ മന്‍സൂറിനെ വധിച്ച കേസിൽ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ കൂടി പിടിയിലായി. വിപിന്‍, സംഗീത് എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയായ വിപിന്‍ എറിഞ്ഞ ബോംബ് ആണ് മന്‍സൂറിന്റെ കാലില്‍ പതിച്ചത്.
മൂന്നാം പ്രതിയാണ് സംഗീത്. മോന്താല്‍ പാലത്തിനടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും. ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
സംസ്ഥാന ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വോട്ടെടുപ്പ് ദിവസം രാത്രിയായിരുന്നു സംഭവം. ലീഗ് പ്രവർത്തകനായ സഹോദരനെ സി പി എം അക്രമി സംഘം ആക്രമിക്കുന്നത് തടയാനെത്തിയ മൻസൂറിന് ബോംബേറിൽ പരുക്കേൽക്കുകയായിരുന്നു.
---- facebook comment plugin here -----