Connect with us

Gulf

സഊദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം

Published

|

Last Updated

റിയാദ് | സഊദിയിലെ എണ്ണവിതരണ കേന്ദ്രത്തിന് നേരെ വീണ്ടും ഹൂത്തി ആക്രമണം. അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നാല് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളും അറബ് സഖ്യസേന നശിപ്പിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച അര്‍ധരാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമാണ് തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജിസാന്‍ പട്ടണം, ജിസാന്‍ യൂണിവേഴ്‌സിറ്റി എന്നിവ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. സഖ്യ സേനയുടെ തിരിച്ചടിയില്‍ ആകാശത്ത് വെച്ച് തന്നെ ഡ്രോണുകള്‍ തകര്‍ന്നു. ഇവയുടെ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് ജിസാന്‍ സര്‍വകലാശാല കാമ്പസില്‍ തീപ്പിടുത്തമുണ്ടായി. തീപിടുത്തത്തില്‍ ആളപയാമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയാതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

യമനിലെ സആദാ ഗവര്‍ണറേറ്റില്‍ നിന്നാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ ആസൂത്രിതമായ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നും സഖ്യ സേനാവക്താവ് പറഞ്ഞു.

സമാധാന ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് ഹൂത്തികള്‍ വീണ്ടും സഊദി അറേബ്യക്ക് നേരെ ആക്രമണങ്ങള്‍ നടത്തുന്നത്.