Connect with us

Covid19

ശരീരം അനങ്ങാതിരിക്കുന്നത് കൊവിഡ് തീവ്രമാകാനും മരണം വരെ സംഭവിക്കാനും കാരണമാകുമെന്ന് പഠനം

Published

|

Last Updated

കാലിഫോര്‍ണിയ | കൊവിഡ്- 19 രോഗബാധ തീവ്രമാകുന്നതിനും മരണം വരെ സംഭവിക്കുന്നതിനും ജീവിത ശൈലിയുമായി ബന്ധമുണ്ടെന്ന് പഠനം. ശരീരം അനങ്ങാതിരിക്കുന്ന ജീവിത ശൈലിയുമായാണ് ഇതിന് ബന്ധമുള്ളത്. കാലിഫോര്‍ണിയ സാന്‍ ഡീഗോ യൂനിവേഴ്‌സിറ്റിയിലെ അടക്കം ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

മഹാമാരിക്ക് മുമ്പ് രണ്ട് വര്‍ഷം ശാരീരികമായി നിഷ്‌ക്രിയരായിരുന്നവരില്‍ കൊവിഡ് ബാധിച്ചതിനെ സംബന്ധിച്ചാണ് ഗവേഷകര്‍ പഠിച്ചത്. ശരീരം അനങ്ങാത്തവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരും. വ്യായാമവും മറ്റും ചെയ്ത് ശരീരം അനങ്ങുന്നവരുമായി താരതമ്യം ചെയ്യുമ്പോഴാണിത്.

മറ്റേതൊരു രോഗത്തേക്കാളും ദീര്‍ഘകാലം ശരീരം നിഷ്‌ക്രിയമായവരില്‍ കൊവിഡ് തീവ്രമാകും. പ്രായമായവരും അവയവം മാറ്റി വെച്ചവരുമാണ് അടുത്തതായി കൂടുതല്‍ ഭീഷണിയുള്ളവര്‍. സ്‌പോര്‍ട്‌സ് മെഡിസിന്‍ എന്ന ബ്രീട്ടീഷ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Latest