Kerala
മുഖ്യമന്ത്രി 'കൊവിഡിയറ്റ്'; കടുത്ത പരിഹാസവുമായി വി മുരളീധരന്‍
 
             ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയില്‍ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയെ “കൊവിഡിയറ്റ്” എന്നാണ് മുരളീധരന്‍ വിശേഷിപ്പിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിയെ വിശേഷിപ്പിക്കാന്‍ മറ്റ് വാക്കുകളില്ലെന്ന്

അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തതെന്നും കൊവിഡ് ബാധിതനായ അദ്ദേഹം ആറാം നാള്‍ തന്നെ ആശുപത്രി വിട്ടെന്നും മുരളീധരന്‍ നേരത്തെ ആരോപിച്ചിരുന്നു. സ്വന്തം കാര്യത്തില്‍ പ്രോട്ടോക്കോള്‍ ബാധകമല്ലേയെന്നും കാരണവര്‍ക്ക് എവിടെയുമാകാം എന്ന തരത്തിലാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നാലാം തീയതി രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കില്‍ അന്ന് നടത്തിയ റോഡ്‌ഷോ മാനദണ്ഡങ്ങളുടെ ലംഘനമല്ലേയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കൊവിഡ് പോസിറ്റീവായ വ്യക്തിക്ക് പത്താം നാളാണ് വീണ്ടും പരിശോധന നടത്തേണ്ടത്. എന്നാല്‍, മുഖ്യമന്ത്രി നേരത്തെ പരിശോധന നടത്തി യെന്നും ആശുപത്രി വിടുകയാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.