Connect with us

Covid19

അതിതീവ്ര കൊവിഡ്: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് 19ന്റെ രണ്ടാം വരവില്‍ അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് വെര്‍ച്വല്‍ മീറ്റിംഗാണ് നടക്കുക. കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍, ഡി എം ഒമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. കൊവിഡ് മുക്തനായി ഇന്ന് ആശുപത്രിവിട്ട മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റൈനിലാണ്. ഈ സാഹചര്യത്തിലാണ് വെര്‍ച്വല്‍ യോഗം ചേരുന്നത്.

ആശങ്ക ഉയര്‍ത്തി കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് ദിനേന വര്‍ധിക്കുകയാണ്. ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തിനും മുകളിലാണ്. ചില ജില്ലകളില്‍ രോഗവ്യാപനം വലിയതോതില്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് കൂട്ടകോവിഡ് പരിശോധന നടത്തും. വെള്ളി, ശനി ദിവസങ്ങളിലാണ് പരിശോധന നടത്തുക.