Connect with us

Educational News

സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷകള്‍ക്ക് മാറ്റമില്ല; നിലവിലെ ഷെഡ്യൂള്‍ പ്രകാരം തുടരും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷകള്‍ നിലവിലെ ഷെഡ്യൂള്‍ പ്രകാരം മാറ്റമില്ലാതെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സി ബി എസ് ഐ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പ്ലസ്ടു പരീക്ഷകള്‍ മാറ്റാനും കേന്ദ്രം തീരുമാനിച്ചതിനു പിന്നാലെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സി ബി എസ് ഇ പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍, ഐ സി എസ് ഇ, ഐ എസ് ഇ പരീക്ഷകള്‍ സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല.

Latest