Kerala
കോണ്‍ഗ്രസില്‍ പുനസ്സംഘടന അനിവാര്യം, കഴിവില്ലാത്ത സംസ്ഥാന, ജില്ലാ നേതാക്കളെ മാറ്റണം: കെ സുധാകരന്‍

കണ്ണൂര്‍ | നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തണമെന്ന് കെ സുധാകരന്‍ എം പി. സംസ്ഥാന, ദേശീയ തലങ്ങളില്‍ ഒരുപോലെ പുനസ്സംഘടന അനിവാര്യമാണ്. കഴിവില്ലാത്ത സംസ്ഥാന, ജില്ലാ നേതാക്കളെ മാറ്റണം. ഇക്കാര്യത്തില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളിക്കും തനിക്കും ഒരേ അഭിപ്രായമാണ്.
പാനൂര്‍ കൊലപാതക കേസില്‍ അന്വേഷണ സംഘം തന്നെയും ചോദ്യം ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. സി ബി ഐക്ക് മുന്നില്‍ വരെ ഹാജരാകാന്‍ തയാറാണ്. പുതിയ അന്വേഷണ സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----