Connect with us

Kozhikode

സഊദിയിൽ ടയർ പൊട്ടിത്തെറിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

Published

|

Last Updated

ജിദ്ദ | സഊദിയിൽ ടയർ പൊട്ടിത്തെറിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി  കളരിക്കൽ ഉസ്മാൻ – യു.എം സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് റഫീഖ് (ഉപ്പുട്ടു മാളിയേക്കൽ, 34) ആണ് ജോലിസ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

ജിദ്ദയിലെ അൽ ഖുംറയിലെ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. വർക് ഷോപ്പിൽ വെച്ച് വാഹനത്തിന് കാറ്റടിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചാണ്  അപകടം ഉണ്ടായത്.

ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹൻ. സഹോദരങ്ങൾ: യു എം ലുഖ്മാൻ, യു എം ഹാജറ ബീവി.