Connect with us

Gulf

കുവൈത്തില്‍ സമൂഹ നോമ്പ് തുറക്ക് നിരോധനം

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ തറാവീഹ് നിസ്‌കാരം പുരുഷന്‍മാര്‍ക്ക്
മാത്രമായി പരിമിതപ്പെടുത്തി. ഇശാ നിസ്‌കാരത്തിന് ശേഷം 15 മിനിറ്റിനുള്ളില്‍ തറാവീഹ് നിസ്‌കാരം പൂര്‍ത്തിയാക്കണം.

പള്ളികളില്‍ മതപ്രഭാഷണം, റമസാനിലെ പ്രത്യേക ആരാധന എന്നിവക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പളളികളില്‍ നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനമുണ്ട്. മാത്രമല്ല ഓരോ നിസ്കാരത്തിന് ശേഷവും പള്ളികള്‍ പൂട്ടും.

കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താത്തവര്‍ പ്രാര്‍ത്ഥനകള്‍ വീടുകളില്‍ വെച്ച് നിര്‍വഹിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest