Kerala
മന്‍സൂര്‍ വധം: ഒരാള്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍ | പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാളെ കൂടി ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. പുല്ലൂക്കര സ്വദേശി ബിജേഷിനെയാണ് കസ്റ്റഡിയിലെടുത്തത്. സി സി ടി വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ ഇയാളുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണിത്. ബിജേഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നാണ് പോലീസ് നിഗമനം. ബിജേഷിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
കൊലപാതകം നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയില്‍ വെച്ച് പ്രതികള്‍ ഒരുമിച്ച് കൂടിയതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്. കൊല നടക്കുന്നതിന് ഏതാണ്ട് 15 മിനുട്ട് മുമ്പാണ് പ്രതികള്‍ ഒത്തുചേര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്.
മന്‍സൂര്‍ വധം
---- facebook comment plugin here -----