Connect with us

Kerala

വട്ടിയൂര്‍കാവിലെ പോസ്റ്റര്‍ വിവാദം: ഗൂഢാലോചന നടന്നോ എന്നും അന്വേഷിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | വട്ടിയൂര്‍കാവ് യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നതടക്കം അന്വേഷണ സമതി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ഉപതിരഞ്ഞെടുപ്പ് വേളയിലും വട്ടിയൂര്‍ക്കാവില്‍ ചില നേതാക്കളുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.അതേ സമയം വട്ടിയൂര്‍ക്കാവ് വിവാദത്തില്‍ കെപിസിസി സമിതി അന്വേഷണം ആരംഭിച്ചു.

വീണ എസ് നായര്‍ എഴുതി നല്‍കിയ പരാതി കെപിസിസി അധ്യക്ഷന്‍ സമിതിക്ക് കൈമാറി. വീണാ എസ് നായരുടെ മൊഴിയും അന്വേഷണ സമിതി രേഖപ്പെടുത്തി

വീണ എസ് നായരയുടെ പ്രചരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം നന്ദന്‍കോടുള്ള ആക്രിക്കടയില്‍ വില്‍പ്പനക്കായി എത്തിച്ചിരുന്നത്. കുറവന്‍കൊണം മേഖലയില്‍ പ്രചരണത്തിനായി വിതരണം ചെയ്ത പോസ്റ്ററുകളായിരുന്നു അവ.

Latest