Connect with us

Saudi Arabia

ഹജറുല്‍ അസ്വദിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി

Published

|

Last Updated

മക്ക | വിശുദ്ധ റമദാന്‍ വ്രതാരംഭത്തിന് മുന്നോടിയായി വിശുദ്ധ കഅബയിലെ ഹജറുല്‍ അസ്വദിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു.

തിരുഗേഹങ്ങളുടെ സൂക്ഷിപ്പുക്കാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിന്റെ കല്‍പ്പന പ്രകാരം ഗ്രാന്‍ഡ് മോസ്‌ക് അഫയേഴ്‌സ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ദ പരിശീലനം ലഭിച്ച സംഘമാണ് ആധുനിക സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരമുള്ള മികച്ച വസ്തുക്കളും ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതെന്ന് ഹറം കാര്യാലയ മേധാവി ഡോ : അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു .

കൊവിഡ് മുന്കരുതലിന്റെ ഭാഗമായി റമദാനിലും കഅബ തൊടുന്നതിനും ഹജറുല്‍ അസ് വദ് ചുംബിക്കുന്നതിനും അനുമതിയുണ്ടാകില്ല

---- facebook comment plugin here -----

Latest