Connect with us

National

സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന ആവശ്യത്തില്‍ 29ന് വിധി

Published

|

Last Updated

ന്യൂഡല്‍ഹി | സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം പിക്ക് മേല്‍ കുറ്റം ചുമത്തണമെന്ന ആവശ്യത്തില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഈ മാസം 29ന് വിധി പറയും. കേസ് 29ലേക്ക് മാറ്റിക്കൊണ്ട് കോടതി ഇന്ന് ഉത്തരവിടുകയായിരുന്നു.

തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest