Covid19
കൊവിഡ് രണ്ടാം തരംഗം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതു ചടങ്ങുകളുടെ സമയം പരമാവധി രണ്ട് മണിക്കൂര്‍ ആക്കി നിജപ്പെടുത്തി. പൊതു പരിപാടികളില്‍ 200 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന വേണം.
ഹോട്ടലുകളും കടകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രം പ്രവേശനം. സല്‍ക്കാരങ്ങളില്‍ ഭക്ഷണം പാക്കറ്റുകളില്‍ നല്‍കണം. മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ നിരോധിച്ചു.
---- facebook comment plugin here -----