Kerala
രാജ്യസഭാ തിരഞ്ഞെടുപ്പ്; കോടതി വിധിയെ സ്വാഗതം ചെയ്ത് വിജയരാഘവന്‍

തൃശൂര്‍ | ഒഴിവു വന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപ്പ് നിയമസഭയുടെ കാലാവധിക്കുള്ളില്‍ നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.
രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
ബി ജെ പിയുടെ ഇച്ഛക്കനുസരിച്ച് തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നീക്കത്തിന് കീഴടങ്ങുകയായിരുന്നു ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോടതി വിധിയോടെ അതിന് തിരിച്ചടിയേറ്റിയിരിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
---- facebook comment plugin here -----