Connect with us

Palakkad

ലേണേഴ്സ് ഡ്രൈവിംഗ് പാഠങ്ങൾ ഇനി ഓൺലൈനിലേക്ക്

Published

|

Last Updated

പാലക്കാട് | ലേണേഴ്സ് ഡൈവിംഗ് പാഠങ്ങൾ ഓൺലൈനിലേക്ക്. ഓൺലൈൻ വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇനി ചോദ്യങ്ങൾ. അപേക്ഷ നൽകി ഏഴ് ദിവസത്തിനകം ഓൺലൈൻ വിഡീയോ കാണാം. അപേക്ഷകർക്ക് നൽകുന്ന പ്രത്യേക ഐ ഡി ഉപയോഗിച്ചാൽ വീഡിയോ കാണാൻ സാധിക്കും.
ഇതിന് ശേഷം ഏഴ് ദിവസത്തിനകം ഓൺലൈനിൽ പരീക്ഷ എഴുതണം. ട്രാഫിക് സിഗ്‌നൽ പരിചയം, സുരക്ഷിത ഡ്രൈവിംഗ്, ഡ്രൈവറുടെ ചുമതലകൾ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളായിരിക്കും ഓൺലൈൻ ക്ലാസിലുണ്ടാകുക. പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടുന്നവർക്ക് ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാം. പുതിയ മാറ്റങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഡ്രൈവിംഗ് ലൈസൻസ് വിതരണ സംവിധാനമായ സാരഥിയിൽ മാറ്റം വരുത്തിയാലുടൻ പുതിയ ക്രമീകരണം നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.
മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നടത്തുന്ന ലേണേഴ്സ് പരീക്ഷയും ട്രാഫിക് ബോധവത്കരണ ക്ലാസും കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തലാക്കിയിരുന്നു. ഇതിന് ബദൽ മാർഗമെന്ന നിലക്കാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.

കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നവർക്ക് ലേണേഴ്സ് ലൈസൻസ് പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്. അംഗീകൃത ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകളിൽ പഠിക്കുന്നവർക്ക് ലേണേഴ്സ് ലൈസൻസ് ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. ഇ-റിക്ഷ ഓടിക്കാൻ പത്ത് ദിവസത്തെ പ്രത്യേക പരിശീലനവും നിർബന്ധമാക്കിയിട്ടുണ്ട്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ലൈസൻസിന് അപേക്ഷിക്കാനാകൂ.
വാഹനങ്ങളിൽ രൂപ മാറ്റം വരുത്താനും ഓൺലൈനിൽ അപേക്ഷിക്കാം. വാഹന നിർമാതാവ്, ഷോറൂമുകൾ. അംഗീകൃത വർക്ക്ഷോപ്പുകൾ എന്നിവിടങ്ങളിലാണ് രൂപമാറ്റത്തിന് അനുമതിയുള്ളതെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

Latest