Connect with us

National

രണ്ടാം തരംഗത്തില്‍ പകര്‍ച്ച അതിവേഗം; ഇന്ന് 1.68 ലക്ഷം കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ടാം തരംഗത്തില്‍ രാജ്യത്ത് കൊവിഡ് അതിവേഗം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,68,912 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,35,27,717 ആയി ഉയര്‍ന്നു. ഇതുവരെ 1,70,179 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,21,56,529 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 12,01,009 പേരാണ് ചികിത്സയില്‍ തുടരുന്നത്.

രാജ്യത്ത് ഇതുവരെ 10,45,28,565 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Latest