Connect with us

Kannur

മന്‍സൂര്‍ എസ് എസ് എഫ് പ്രവര്‍ത്തകനായിരുന്നുവെന്ന് സഹോദരന്‍

Published

|

Last Updated

പാനൂര്‍ | നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പരുക്കേറ്റ് മരിച്ച മന്‍സൂര്‍ എസ് എസ് എഫ് പ്രവര്‍ത്തകനായിരുന്നുവെന്ന് സഹോദരന്‍ മുഹ്‌സിന്‍. സംഘര്‍ഷത്തിന്റെ ഭാഗമായി രാത്രിയോടെ വീട്ടിലെത്തിയ സി പി എം അക്രമി സംഘം സഹോദരനെ വീടിന് മുന്നില്‍ വെച്ച് അക്രമിക്കുന്നതിനിടെ നിലവിളി കേട്ട് തടയാനെത്തിയ മന്‍സൂറിന് ബോംബേറില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൻസൂർ സജീവമായി ഒരു പാര്‍ട്ടിയിലുമില്ലായിരുന്നുവെന്നും എന്നാല്‍ സുന്നീ വിഭാഗത്തിലെ എസ് എസ് എഫ് പ്രവര്‍ത്തകനായിരുന്നുവെന്നുമാണ് സഹോദരന്‍ മുഹ്‌സിന്‍ പറഞ്ഞത്.

യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയായ മുഹ്‌സിനെ വധിക്കാനെത്തിയതായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.
ഇത് തടഞ്ഞപ്പോഴാണ് മന്‍സൂര്‍ ദാരുണമായി കൊല്ലപ്പെട്ടത്.