Connect with us

Malappuram

എസ് വൈ എസ് ജില്ലാ പ്രയാണത്തിന് സ്വീകരണം നല്‍കി      

Published

|

Last Updated

മലപ്പുറം സര്‍ക്കിളില്‍ നടന്ന സ്വീകരണ സംഗമം സമസ്ത മേഖല ട്രഷറര്‍ സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്  ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രയാണത്തിന് കുറുവ സര്‍ക്കിളില്‍ സ്വീകരണം നല്‍കി. സ്വീകരണ സംഗമം ജില്ലാ സെക്രട്ടറി ശക്കീര്‍ മാസ്റ്റര്‍ അരിമ്പ്ര  ഉദ്ഘാടനം ചെയ്തു. ജില്ല പ്രവര്‍ത്തക സമിതി അംഗം നജ്മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍ വിഷയവതരണം നടത്തി.

സോണ്‍ പ്രസിഡന്റ് ദുല്‍ഫുഖാര്‍ അലി സഖാഫി, നാസര്‍ മാസ്റ്റര്‍, സ്വാദിഖ് സഖാഫി, അന്‍വര്‍ അഹ്‌സനി, മജീദ് സഖാഫി, അസീസ് സഖാഫി, ജാഫര്‍ സഖാഫി, ശിഹാബ് ചെറുകുളമ്പ, ശിഹാബ് ചേങ്ങോട്ടൂര്‍  പ്രസംഗിച്ചു.

മലപ്പുറം സര്‍ക്കിള്‍ സ്വീകരണ സംഗമം സമസ്ത മലപ്പുറം മേഖലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡണ്ട് അലി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.

സോണ്‍ പ്രസിഡന്റ് ദുല്‍ഫുഖാര്‍ അലി സഖാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ശാഫി, ശിഹാബുദ്ദീന്‍ അംജദി, മുസ്ഥഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, എം കെ അബ്ദുസ്സലാം, ഹനീഫ സഖാഫി പൈത്തിനിപ്പറമ്പ് പ്രസംഗിച്ചു.

Latest