Connect with us

Covid19

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 63,000ലേറെ പേര്‍ക്ക് കൊവിഡ്; ഡല്‍ഹിയില്‍ പതിനായിരത്തിലേറെ പേര്‍ക്ക്

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 63,000ലേറെ പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 394 മരണവുമുണ്ടായി.

സംസ്ഥാനത്ത് വാക്‌സിന്‍, മരുന്ന്, ആശുപത്രി ബെഡുകള്‍ എന്നിവയുടെ ദൗര്‍ലഭ്യം രൂക്ഷമാണ്. അതിനിടെ ഡല്‍ഹിയില്‍ 10,732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ നവംബര്‍ 11ന് റിപ്പോര്‍ട്ട ചെയ്ത 8,593 ആണ് ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന പ്രതിദിന കണക്ക്.

ഡല്‍ഹിയില്‍ കൊവിഡിന്റെ നാലാം തരംഗമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ 10- 15 ദിവസത്തിനിടെയാണ് കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്.

Latest