Connect with us

Covid19

മസ്ജിദുൽ ഹറമിൽ തീർഥാടകരുടെ താപനില പരിശോധിക്കാൻ 70 ക്യാമറകൾ

Published

|

Last Updated

മക്ക | വിശുദ്ധ റമസാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി മക്കയിലെ മസ്ജിദുൽ ഹറമിലും പ്രവാചക നഗരിയായ മദീനയിലെ മസ്‌ജിദുന്നബവിയിലും തീർഥാടകരുടെ താപനില പരിശോധിക്കാൻ ഹറമിലേക്കുള്ള പ്രവേശന കവാടങ്ങളിൽ 70 തെർമൽ ക്യാമറകൾ സ്ഥാപിച്ചതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു.

തീർഥാടകരുടെ ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുഴുവൻ കവാടങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്. പുതുതായി അഞ്ഞൂറ് ജീവനക്കാരെയാണ് ഇതിനായി നിയമിച്ചത്. ഉംറ നിർവ്വഹിക്കുന്നവർ, റൗളാ ശരീഫ് സിയാറത്ത്, ജമാഅത്ത് നിസ്കാരങ്ങളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്ക് പരിശോധനക്ക് ശേഷം മാത്രമായിരിക്കും പ്രവേശനാനുമതി നൽകുക.

തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണിതെന്ന് ഹറം പരിസ്ഥിതി സംരക്ഷണ, പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് ഡയറക്ടർ ഹസ്സൻ ബിൻ ബറകത്ത് അൽ സുവൈരി പറഞ്ഞു.