Connect with us

Kerala

സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

Published

|

Last Updated

വയനാട്  | സുല്‍ത്താന്‍ ബത്തേരി കല്ലൂരില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. കല്ലൂര്‍ കോളൂര്‍ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.

നാല് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ കോളനിക്ക് സമിപത്തെ വനത്തിനുള്ളില്‍ ചെലവന്റെ മൃതദേഹം കണ്ടെത്തിയത്.