Connect with us

National

മമതയേക്കാള്‍ മെച്ചം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍: അമിത്ഷാ

Published

|

Last Updated

കൊല്‍ക്കത്ത | ബംഗാളില്‍ പ്രത്യേകിച്ച് വടക്കന്‍ ബംഗാൡ വികസന കാര്യങ്ങളില്‍  മമത ബാനര്‍ജി സര്‍ക്കാറിനേക്കാള്‍ മെച്ചം ഇടത് സര്‍ക്കാറായിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കുകയാണ് അമിത് ഷായുടെ പ്രസ്താവന. വടക്കന്‍ ബംഗാളിന്റെ വികസനത്തില്‍ മമത ഒന്നും ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മമതയ്‌ക്കെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. മമതയുടെ പരാമര്‍ശങ്ങള്‍ തിതരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഹിന്ദു-മുസ്ലീം വോട്ടര്‍മാര്‍ ബി ജെ പിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന മമതയുടെ പ്രസ്താവന്‌ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.

 

 

Latest