Kerala
അപായ മണി മുഴങ്ങി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ അടിയന്തരമായി തിരിച്ചിറക്കി

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
വിമാനം ടേക്ഓഫ് ചെയ്ത ഉടന്‍ അപായ മണി മുഴങ്ങുകയായിരുന്നു. ജീവനക്കാര്‍ ഉള്‍പ്പെടെ 17 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
രാവിലെ 8.37നാണ് വിമാനം പറന്നുയര്‍ന്നത്. 9.10ന് തിരിച്ചിറക്കുകയും ചെയ്തു. ഫയര്‍ അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം വിശദമായ പരിശോധനകള്‍ നടത്തി കേടുപാടുകള്‍ ഇല്ലെങ്കില്‍ യാത്ര തുടരും.
---- facebook comment plugin here -----