Connect with us

Saudi Arabia

സഊദിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന; 783 പേര്‍ക്ക് രോഗബാധ

Published

|

Last Updated

ദമാം |സഊദിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം. ഇരുപത്തിനാല് മണിക്കൂറിനിടെ ചികിത്സയിലായിരുന്ന എട്ട് പേര്‍ മരണപ്പെടുകയും ,783 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 417 പേര്‍ രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് തലസ്ഥാനമായ റിയാദ് പ്രവിശ്യയിലാണ് ,341 പേര്‍ക്ക്. മക്കയില്‍ 154, കിഴക്കന്‍ പ്രവിശ്യ 112 , അസിര്‍ 24 , അല്‍ഖസീം 22, തബൂക്ക് 18, ജിസാന്‍ 17 ,അല്‍ ജൗഫ് 09,വടക്കന്‍ അതിര്‍ത്തി പ്രദേശം 09,നജ്റാന്‍ 10 , അല്‍-ബഹയില്‍ 7 ,കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത് .കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 15,469,923 പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി. ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ 62,432 സ്രവ സാമ്പിളുകളുടെ ടെസ്റ്റ് പൂര്‍ത്തിയാക്കി.ചെറുതും വലുതുമായ 206 പട്ടണങ്ങള്‍ രോഗത്തിന്റെ പിടിയിലാണെന്നും മന്ത്രാലയം പറഞ്ഞു

രാജ്യത്ത് 394,169 പേര്‍ക്കാണ് രോഗം കണ്ടെത്തിയത് ഇവരില്‍ 380,772 പേര്‍ രോഗമുക്തി നേടി . 6,686 രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് .ഇവരില്‍ 846 രോഗികള്‍ ഗുരുതരാവസ്ഥയിലാണുള്ളത്

രാജ്യത്ത് 394,169 പേര്‍ക്കാണ് രോഗം കണ്ടെത്തിയത് ഇവരില്‍ 380,772 പേര്‍ രോഗമുക്തി നേടി , 6,686 രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവരില്‍ 846 രോഗികള്‍ ഗുരുതരാവസ്ഥയിലാണുള്ളത്

Latest