Connect with us

Kerala

മഞ്ചേശ്വരം; മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി എ കെ എം അഷ്‌റഫ്

Published

|

Last Updated

കാസര്‍കോട് | മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയുണ്ടെന്നും സി പി എം ബി ജെപിക്ക് വോട്ട് മറിച്ചെന്നുമുള്ള കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തള്ളി യു ഡി എഫ് സ്ഥാനാര്‍ഥി എ കെ എം അഷ്്‌റഫ്. എന്ത് അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി പറഞ്ഞതെന്ന് അറിയില്ല. മതേതരത്വം ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം യു ഡി എഫിന് വോട്ട് ചെയ്തിട്ടുണ്ട്. വോട്ട് കച്ചവടം നടന്നിട്ടില്ല . മഞ്ചേശ്വരം, കുമ്പള, മംഗള്‍പ്പാടി പഞ്ചായത്തുകളില്‍ വന്‍ ലീഡ് നേടും. 10000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും അഷ്‌റഫ് പറഞ്ഞു.

 

 

Latest