Connect with us

Covid19

ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്- 19 വ്യാപനം നിയന്ത്രിക്കുന്നതിന് ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ പുറത്തിറങ്ങാന്‍ പാടില്ല. അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാവും രാത്രി അനുമതി നല്‍കുക. ഗതാഗതത്തിന് ഇ-പാസ് നിര്‍ബന്ധമാക്കും.

ഡല്‍ഹിയില്‍ നാലാം തരംഗമണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കുന്നില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച സംസ്ഥാനത്ത് 3,548 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15 മരണവുമുണ്ടായി.

Latest