Kerala
എസ് എന്‍ സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

ന്യൂഡല്‍ഹി | എസ് എന്‍ സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും രണ്ടാഴ്ചത്തേക്ക് മാറ്റി. കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഊര്‍ജ വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് നടപടി.
27ാം തവണയാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റുന്നത്. ഇനിയും കേസ് മാറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫ്രാന്‍സിസ് തുടങ്ങിയവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈകോടതി നടപടിക്കെതിരെ സി ബി ഐ നൽകിയ അപ്പീൽ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
---- facebook comment plugin here -----