Kerala
വൈപ്പിനിലും കണ്ണൂരിലും കള്ളവോട്ടെന്ന് പരാതി

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ടിടത്ത് കള്ളവോട്ട് നടന്നതായി ആരോപണം. ഏറണകുളത്തെ വൈപ്പിനിലും കണ്ണൂര്‍ മണ്ഡലത്തിലെ താഴെചൊവ്വയിലുമാണ് കള്ളവോട്ട് നടന്നതായി ആരോപണം ഉയര്്ന്നിരിക്കുന്നത്. വൈപ്പിനില്‍ നിന്ന് രണ്ട് പരാതികളാണുള്ളത്.
വൈപ്പിന്‍ മാലിപ്പുറം സെന്റ് പീറ്റേഴ്സ് എല്‍പി സ്കൂളില്‍ 125 നമ്പര്‍ ബൂത്തിലെ കുറിയപ്പശ്ശേരി അനി എന്ന വോട്ട്ര്‍ക്കാണ് വോട്ട് നഷ്ടപ്പെട്ടത്. അല്പ നേരം മുമ്പ് വോട്ട് ചെയ്യാനെത്തിയ അനിലിന്റെ വോട്ട് ഏഴ് മണിക്ക് തന്നെ രേഖപ്പെടുത്തിയെന്നാണ് പോളിംഗ് ഓഫീസര്‍ അറിയിച്ചത്. തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന അനിയെ ചലഞ്ച് വോട്ട് ചെയ്യിക്കാനാണ് തീരുമാനം.
വൈപ്പിന്‍ ദേവിവിലാസം സ്കൂളിലെ 71-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മേരി തോമ്മന് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. നേരത്തെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയെന്ന് പോളിംഗ് ഓഫിസര്‍മാര്‍ പറയുമ്പോള്‍ തന്റെ വീട്ടില്‍ ആരും എത്തിയില്ലെന്നാണ് മേരി തോമ്മന് പറയുന്നത്. കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.